കണ്ണന്താനമെന്ന അമ്പലമണി

അല്‍ഫോന്‍സ് കണ്ണന്താനം ദേശീയതലത്തിലും അങ്ങനെ പ്രശസ്തനായി. ഇവിടെ വന്ന് മലയാളത്തില്‍ നാല് തള്ള് തള്ളിയതുകൊണ്ടൊന്നും അങ്ങ് ഡല്‍ഹിയിലിരിക്കുന്നവര്‍ക്കിടയില്‍ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാവണം അദ്ദേഹം ഇപ്പോ ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനുള്ള ഫലം കിട്ടുകയും ചെയ്തു. സംഗതി ഇംഫാലിലെ എയര്‍പോര്‍ട്ടില്‍ വച്ചാണ് നടന്നത്. 

കണ്ണന്താനത്തിന്റെ സ്വഭാവമനുസരിച്ച് ആദ്യം പുറത്തുവരേണ്ടത് തീര്‍ച്ചയായും അദ്ദേഹമായിരുന്നു. കാരണം 32 മിനിറ്റുകൊണ്ടൊക്കെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഓടിയെത്തിയ ആളാണ്. ഇതെന്തുപറ്റിയോ ആവോ. ചിലപ്പോ ആരെയോ സംസാരിക്കാന്‍ കിട്ടിക്കാണും. ഏതായാലും ബാക്കി തുടരൂ. 

അല്ലെങ്കിലും പരോപകാരിയും സംസാരിച്ച് ഏത് കാര്യവും തീര്‍പ്പാക്കാമെന്നൊക്കെ കരുതുന്ന ആളാണ്. കുറ്റം പറയാനൊക്കില്ല. ഇനിയിപ്പോ കുട്ടിയുടെ എന്തുപ്രശ്നവും താന്‍ പരിഹരിച്ചുതരുമെന്നോ മറ്റോ പറഞ്ഞോ എന്നറിയില്ല. സംഗതി ഏതായാലും പാളിപ്പോയി. 

ഇതാണ് ഇക്കാലത്ത് മനുഷ്യന് ഒരുപകാരം ചെയ്യാന്‍ പോവരുതെന്ന് പറയുന്നത്. അല്ലെങ്കില്‍ തള്ളി മറിച്ചിടുന്ന പരിപാടിയായിരിക്കണം. ഇതിപ്പോ കാര്യങ്ങള്‍ ആകെ പിടിവിട്ടുപോയി. മധ്യസ്ഥനാവാന്‍ വന്ന് അടികിട്ടി ഓടേണ്ട അവസ്·ഥ. എന്നിട്ടും കണ്ണന്താനം തളര്‍ന്നില്ല. വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ ചര്‍ച്ചയാക്കിയത് കണ്ണന്താനത്തിന്‍റെ മൈലേജ് കൂട്ടിയതേയുള്ളു. ഒന്നുരണ്ട് പുതിയ തള്ളുകളും കൂടി പുറത്തിറങ്ങിയിട്ടുണ്ട്. 

അപ്പോ കേരള പൊലീസൊക്കെ ഒന്നു സൂക്ഷിച്ചോ. ഇങ്ങേര് വന്ന് ഇങ്ങനെ ഓട്ടോറിക്ഷയിലൊക്കെ കയറി കറങ്ങി നടക്കുന്നത് ഒന്നു ശ്രദ്ധിച്ചോണം. അല്ലെങ്കിലേ കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടാണെന്നാണ് ഈ ബിജെപ്പിക്കാര്‍ ഒന്നടങ്കം പറഞ്ഞു നടക്കുന്നത്. ഇനി കണ്ണന്താനത്തിന് വല്ലതും പറ്റിയാല്‍ സെക്യൂരിറ്റി വീഴ്ച എന്നൊക്കെ പറഞ്ഞ് കലാപമായിരിക്കും. 

ഏതായാലും മോദിക്ക് സുരക്ഷ വേണമെന്ന് പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ കാണാമായിരുന്നു. അതൊക്കെ പോട്ടെ, ഇവിടെ ഇപ്പോ അതല്ല വിഷയം. മാധ്യമങ്ങളും പിണറായി വിജയനും, അതാണ് വിഷയം. വിഷയത്തില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരേക്കാള്‍ ആശങ്ക കോണ്‍ഗ്രസുകാര്‍ക്കാണ്. അതവര്‍ നന്നായി പഠിച്ച് അവതരിപ്പിക്കുന്നുണ്ട്. പറയുന്നതൊക്കെ ഉള്ളതായതുകൊണ്ട് നമ്മളും കാണിക്കുന്നു. കുറച്ച് ആത്മവിമര്‍ശനം ആരാണ് ആഗ്രഹിക്കാത്തത്.