ഉരുക്കു സതീശൻ

ഒരു മിനികൂപ്പര്‍ കണ്ടാലൊന്നും രമേശ് ചെന്നിത്തല ഓടിക്കയറാന്‍ പോവില്ല. അത്രമാത്രം സ്റ്റഡി ക്ലാസുകള്‍ സിഐഡി വി.ഡി.സതീശന്‍റെ നേതൃത്വത്തില്‍ അങ്ങേരെ പഠിപ്പിച്ചാണ് യാത്രയാക്കുന്നത്. കള്ളപ്പണക്കാര്‍, കള്ളക്കടത്തുകാര്‍, കേസിലെ പ്രതികള്‍ ഇവരാരും ഇല്ലാത്ത ഒരു യാത്രയാണ് സതീശന്‍റെ മനസില്‍. അതിലും നല്ലത് ഒരു സ്കൂട്ടറെടുത്ത് ചെന്നിത്തലയെ പിന്നിലിരുത്തി സതീശന്‍ നാടുചുറ്റുന്നതാവും ഉചിതം. നാലാളില്ലാതെ യാത്രമുടങ്ങരുതല്ലോ. 

ഇനി ഇതൊക്കെ പടയൊരുക്കത്തിന്‍റെ വേദിയില്‍ ആളെക്കുറയ്ക്കാനുള്ള ഒരു സൈക്കോളജിക്കല്‍ മൂവാവാനും മതി. ചിലരൊന്നും ആ വഴിക്ക് വരേണ്ടതില്ലന്ന പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇതൊക്കെ കേള്‍ക്കുന്നുണ്ടോ ആവോ.