സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആനക്കലിയില്‍ ജീവന്‍ നഷ്ടമായത് ആറ് പേര്‍ക്കാണ്.മൂന്ന് പേരുടെ ജീവനെടുത്തത് കാട്ടാനയാണെങ്കില്‍ മൂന്ന് പേരുട ജീവനെടുത്തത് നാടാനയാണ്.ആനയുള്‍പ്പെടയുളള വന്യജീവികള്‍ കാടിറങ്ങുന്നതിനും ജീവനും സ്വത്തിനും ഭീഷണിയാകുന്നതിലും വലിയ പ്രതിഷേധം അലയടിക്കുന്ന നാട്ടില്‍ എന്തേ കൊയിലാണ്ടി സംഭവത്തില്‍ രോഷമില്ലത്തത്? നാട്ടാന ചുഴറ്റിയെറിഞ്ഞാലും ചവട്ടിമെതിച്ചാലും ആര്‍ക്കും ഒരു പരാതി പൊലും ഇല്ലാത്തത് എന്തുകൊണ്ടാണ്?പുറത്ത് വരുന്ന കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്.ഈ വര്‍ഷം മാത്രം നാട്ടാന ഇടഞ്ഞുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് ജീവന്‍ നഷ്ടമായി.പരുക്കേറ്റവരും ഗുരുതര പരുക്കേറ്റവരും വേറ.കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 20 ല്‍ അധികം ജീവനുകള്‍ പൊലിഞ്ഞു.എന്നിട്ടും പേരിനു പോലുമൊരു പ്രതിഷേധം എവിടെയും കണ്ടില്ല.ചുട്ടുപൊളളുന്ന ചൂടില്‍ ഓരോ ഉല്‍സവകാലത്തും ആന ഇടയുമ്പോഴും ജീവനെടുക്കുമ്പോഴും ഈ നിസംഗത മതിയോ?ഇതിനൊക്കെയും ഒരു അവസാനം വേണ്ടേ?ടോക്കിങ് പോയിന്‍റ് പരിശോധിക്കുന്നു നാട്ടിലാണെങ്കില്‍ രോഷമില്ലേ?