എം ബി രാജേഷ് എംപിയായിരുന്നപ്പോഴാണ് പാലക്കാട്ടെ പുതുശേരി പഞ്ചായത്തിലെ പെപ്സി പ്ലാന്റിന്റെ ജലചൂഷണത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നത്. ആ പദവി മാറി എക്സൈസ് മന്ത്രി പദവിയിലേക്കെത്തിയപ്പോള്‍ മന്ത്രിയുടെ ജലചൂഷണത്തിനെതിരെയുള്ള നിലപാട് മാറിയോ? പഞ്ചാബില്‍ ജലചൂഷണവും പരിസ്ഥിതി മലിനീകരണവും
നടത്തിയതിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട ഒയാസിസ് കമ്പനിക്ക് എന്ത് ഗ്യാരന്റിയിലാണ് എലപ്പുള്ളിയില്‍ മദ്യശാലയ്ക്ക് അനുമതി നല്‍കിയത്?
മന്ത്രിസഭാ യോഗത്തില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ തന്നെ ഇപ്പോഴിതാ പദ്ധതി പ്രദേശത്തെ നാല് ഏക്കര്‍ ഭൂമി തരംമാറ്റത്തിനുള്ള കമ്പനിയുടെ അപേക്ഷ തള്ളിയിരിക്കുകയാണ്.
ഇടതുമുന്നണിക്കകത്തു തന്നെ സിപിഎം ഈ വിഷയത്തില്‍ ഒറ്റപ്പെട്ടു തുടങ്ങി. അപ്പോളുള്ള മന്ത്രിയുടെ പ്രതികരണവും
ഉഴപ്പന്‍ മട്ടിലാണ്. പ്രതിപക്ഷത്തിന് പുറമെ മുന്നണിക്കകത്തുനിന്നും എതിര്‍പ്പുയരുമ്പോള്‍ എന്താകും സര്‍ക്കാര്‍ നിലപാട്.
മുഖ്യമന്ത്രി പറഞ്ഞപോലെ എന്ത് വിവാദം വന്നാലും ആര് വെട്ടിയാലും ഒരിഞ്ച് പിന്നോട്ടില്ലെന്നോ? മന്ത്രിസഭാ യോഗത്തില്‍ കയ്യടിച്ച് പാസാക്കിയ സിപിഐ ഇപ്പോള്‍ കാണിക്കുന്നത് ഒരു അഡ്ജസ്റ്റ്മെന്റോ? കാണാം ടോക്കിങ് പോയിന്‍റ്