അജയ്ദേവ് ഗണ്‍, ഇമ്രാന് ഹഷ്മി എന്നിവര്‍ ഒന്നിക്കുന്ന ബാദ്ഷാഹോ റിലീസിന്. ആക്ഷന്‍ ത്രില്ലര്‍ കഥ പറയുന്ന ചിത്രം സെപ്റ്റംബര്‍ ആദ്യം പ്രദര്‍ശനം ആരംഭിക്കും. മിലന് ലുതരിയാണ് സംവിധാനം.
വമ്പന്‍ താരനിരയുമായാണ് ബാദ്ഷാഹോ എത്തുന്നത്. അജയ് ദേവ്ഗണ്, ഇമ്രാന് ഹഷ്മി, വിദ്യുത് ജാംവാല്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്.
ഇഷ ഗുപ്ത, ഇല്യാന ഡിക്രൂസ് എന്നിവര്‍ നായികമാരാകുന്നു. ആദ്യ അവസാനം ആക്ഷന്‍ പ്രാധാന്യമുള്ള കഥയാണ് സിനിമ പറയുന്നത്. പുറത്ത് വന്ന ട്രെയിലറിലും ഞെട്ടിപ്പിക്കുന്ന ആക്ഷന്രംഗങ്ങളാണുള്ളത്.
1970 പശ്ചതലമാക്കിയാണ് ബാദ്ഷാഹോ ഒരുക്കിയിരിക്കുന്നത്. മിലന് ലുതരിയയാണ് സംവിധാനം. അങ്കിത് തിവാരി അടക്കം മുന്ന് സംഗീത സംവിധായകര്‍ സിനിമയ്ക്കായി അണിനിരക്കുന്നു.
അതിഥി വേഷത്തില്‍ സണ്ണി ലിയോണും ചിത്രത്തിലുണ്ട്. സെപ്റ്റംബര്‍ ഒന്നിന് സിനിമ തിയറ്ററുകളിലെത്തും.