പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ആദ്യത്തെ ഹിന്ദി റൊമാന്റിക്ക് ആല്‍ബം മേ ബേവഫാ യു ട്യൂബില്‍ ഹിറ്റാകുന്നു. ആല്‍ബത്തിന്റെ അരങ്ങിലും അണിയറയിലും ദ്വീപ് നിവാസികള്‍ തന്നെയാണ്.
ദ്വീപില്‍ ചിത്രീകരിക്കുന്നതിന്റെ പരിമിതികളൊന്നും ആല്‍ബത്തിന്റെ മികവിനെ ബാധിച്ചിട്ടില്ല. നസീമുദ്ദീന് സംവിധാനം ചെയ്ത ആല്‍ബത്തിലെ ഗാനങ്ങള്‍ രചിച്ചതും ആലപിച്ചതും ഇര്‍ഷാദ് മുബാരക്ക് കണ്ടതാണ്. സലീമും ഫില്‍സര്‍ മാലികുമാണ് സംഗീത സംവിധായകര്‍.