ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ ഒന്നിക്കുന്ന സണ്‍ഡേ ഹോളിഡേ റിലീസിന് തയാറായി. സിനിമയിലെ പുതിയൊരു പാട്ടുകൂടി പുറത്ത് വന്നു. അരവിന്ദ് വേണുഗോപാല്‍, അപര്‍ണ ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
നര്‍മ്മത്തിനും പ്രണയത്തിനും പ്രധാന്യമുള്ള കഥയുമയാണ് സണ്‍ഡേ ഹോളിഡേ തിയറ്ററുകളില്‍ എത്തുന്നത്. സിനിമയിലെ ഒരു പ്രണയഗാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ ജിസ് ജോയിയാണ് പാട്ടെഴുതിയത്. സംഗീതം ദീപക്ക് ദേവ്. ഒരുപിടി മികച്ച പാട്ടുകള്‍ ആലപിച്ച അപര്‍ണബാലമുരളി വീണ്ടും ഗായികയാവുകയാണ്.
പുതമുയുള്ള അവതരണമായിരിക്കും സിനിമയുടേതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ക്കൊപ്പം ശ്രീനിവാസന്‍, ലാല്‍ ജോസ്, ആശ ശരത് എന്നിവരും ചിത്രത്തിലുണ്ട്. ഒരു ഞായറാഴ്ച നടക്കുന്ന കഥയാണ് സണ്‍ഡേ ഹോളിഡേയിലൂടെ തിയറ്ററുകളില്‍ എത്തുന്നത്.