യുവതാരങ്ങളെ അണിനിരത്തി വലിയ വിജയം സ്വന്തമാക്കിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്സ്. സിനിമയുടെ ചിത്രീകരണ വീഡിയോ പുറത്ത് വന്നു. കുറഞ്ഞ സമയം കൊണ്ട് നിരവധി കാഴ്ചക്കാരെ വീഡിയോ സ്വന്തമാക്കി കഴിഞ്ഞു.
2016ല്‍ മലയാള സിനിമ നേടിയ അത്ഭുത വിജയമായിരുന്നു ഹാപ്പി വെഡ്ഡിങ്. ഓമര്‍ എന്ന സംവിധായകന്റെ മികവുറ്റ അരങ്ങേറ്റം കൂടിയായി ഇത്. ഓമര്‍ മറ്റൊരു എന്റര്‍ടെയിനറുമായി എത്തുകയാണ് ചങ്സിലൂടെ.
ഹണി റോസാണ് നായിക. ലാല്‍, സിദ്ധിഖ്, ധര്മജന്, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. അനീഷ് ഹമീദ്, സനൂപ് തൈക്കൂടം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഹരിനാരയണന് പാട്ടുകളെഴുതിയിരിക്കുന്നു. സംഗീതം ഗോപി സുന്ദര്‍. ആല്‍ബിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ ദിലീപ്. ജൂലൈയില്‍ ചങ്ക്സ് തിയറ്ററുകളിലെത്തും.