സ്ത്രീസുരക്ഷ പ്രമേയമാക്കി നിർമിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പാലക്കാട്ടെ സിനിമാപ്രവർത്തകർ നിർമിച്ച മീര എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് സാമൂഹീകമാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്.
ബാലചന്ദ്രൻ എന്ന ഒരേെയാരു കഥാപാത്രത്തിലൂടെ കടന്നുപോകുന്നതാണ് ഹ്രസ്വചിത്രം. അൻപതിലേറെ സന്ദർഭങ്ങൾ വെറും പത്തുമിനുട്ടുകൊണ്ട് ഇഴചേർത്തിരിക്കുന്നു. കാറിൽ യാത്ര ചെയ്യുന്ന പെൺകുട്ടിക്ക് നേരിടേണ്ടിവരുന്ന ദുരനുഭവത്തിലൂടെയാണ് കഥയുടെ തുടക്കം.
പാലക്കാട്ടുകാരനായ ദീജു ശ്രീധർ സംവിധാനം ചെയ്ത ചിത്രത്തിനുവേണ്ടി ഒരുകൂട്ടം സിനിമാപ്രവർത്തകരാണ് പിന്നണിയിൽ പ്രവർത്തിച്ചത്. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. പൊലീസുമായി സഹകരിച്ച് സ്കൂൾ കോളജ് വിദ്യാർഥികളിലും സാമൂഹീകമാധ്യമങ്ങളിലൂടെയും ചിത്രത്തിന് പ്രദർശനമൊരുക്കും.