ഹോളിവുഡ് ചിത്രം 47 മീറ്റേഴ്സ് ഡൌണാണ് സിനിമ പ്രേമികള്‍ക്കിടയിലെ പുതിയ ചര്‍ച്ച. ഏറെ ആകാംഷ നിറഞ്ഞ ആദ്യ ട്രെയിലര്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. മെക്സിക്കോ യാത്രക്കിടെ കടലില്‍ ഷാര്‍ക്ക് ഡൈവ് നടത്തുന്ന സഹോദരിമാരുടെ കഥയാണ് 47 മീറ്റേഴ്സ് ഡൌണ്‍ പറയുന്നത്. കടലിനുള്ളില്‍ പെട്ടുപോകുന്ന ഇവര്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ കഥ വികസിക്കുന്നു. ജൊഹന്നാസ് റോബര്‍ട്ട്സാണ് സംവിധാനം. മാന്റി മൂര്‍, ക്ലെയര്‍ ഹോള്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കടലിനടിയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ജൂണ്‍ 16ന് 47 മീറ്റേഴ്സ് ഡൌണ്‍ തിയറ്ററുകളിലെത്തും.
Advertisement