സുരഭി ലക്ഷ്മി മുഖ്യ വേഷത്തിലെത്തുന്ന ബോംബൈ ടൈലേഴ്സ് എന്ന നാടകം കൊച്ചിയിൽ അവതരിപ്പിച്ചു. വിനോദ് കുമാറാണ് നാടകത്തിന്റെ രചനയും സംവിധാനവും. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ നാടകത്തിന് മുൻപ് ആദരിച്ചു.
കവാലി എന്ന പട്ടണത്തിലെ പീരുഭായ് എന്ന തുന്നൽക്കാരന്റേയും സഖി മുത്തുമൊഴിയുടേയും ജീവിതമാണ് ബോംബൈ ടൈലേഴ്സ്. വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളെ വരച്ചുകാട്ടുന്നതായിരുന്നു നാടകം.
ശ്രദ്ധേയമായ അവതരണവും കണ്ണിനെ മടുപ്പിക്കാത്ത ദൃശ്യഭംഗിയും നാടകത്തെ വ്യത്യസ്തമാക്കി. ബാങ്കുജീവനക്കാരുടെ സംഘടനയായ ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും സഹകരണത്തോടെ ടിഡിഎം ഹാളിലാണ് നാടകം അവതരിപ്പിച്ചത്.
Advertisement