കോവിഡ് രണ്ടാം തരംഗം?; ആശങ്ക വേണ്ട, കരുതൽ വേണം: ഡോ. ആനന്ദ് മാര്‍ത്താണ്ഡ പിള്ള

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുതിപ്പ്.. പ്രതിദിന കണക്ക് ഇന്ന് 80,000 ത്തിനടുത്ത് രേഖപ്പെടുത്തിയേക്കും.. കോവിഡ് വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന വർധന മഹാരാഷ്ട്രയിൽ  ഇന്നലെ രേഖപ്പെടുത്തി. 43,183 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 249 പേർ മരിച്ചു. ഡൽഹിയിൽ ഒരിടവേളക്ക് ശേഷം 2500 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഡ് 4617, കർണാടക 4234, പഞ്ചാബ് 3161,തമിഴ്നാട് 2817, ഗുജറാത്ത്‌ 2410 എന്നിങ്ങനെയാണ് പ്രതിദിന വർധന. യു. പി, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ആശങ്കയുയർത്തി കേസുകൾ കൂടുകയാണ്

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡോ. ആനന്ദ് മാര്‍ത്താണ്ഡ പിള്ള ചേരുന്നു.