സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? വിശേഷങ്ങളുമായി അലൻസിയറും ശ്രീകാന്ത് മുരളിയും

ബിജു മേനോന്‍, സംവൃത സുനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.പ്രജിത് ഒരുക്കിയ –സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ– മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സജീവ് പാഴൂരാണ് തിരക്കഥ. കെട്ടിടം പണിക്കാരനായ സുനിയുടെയും ഭാര്യ ഗീതയുടെയും ജീവിതമാണ് സിനിമ. ആറ് വര്‍ഷത്തിന് ശേഷം സംവൃത അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അലന്‍സിയര്‍, ഭഗത് മാനുവല്‍, സുധി കോപ്പ, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശ്രുതി ജയന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം.

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ-എന്ന ചിത്രത്തിലെ അഭിനേതാക്കളായ അലന്‍സിയറും ശ്രീകാന്ത് മുരളിയുമാണ് പുലര്‍വേളയില്‍ അതിഥികള്‍.