'ഗാംബിനോസി'ൽ തിളങ്ങാൻ വിഷ്ണുവിനയ്

രാമലീലയ്ക്കു ശേഷം ശക്തമായ വേഷവുമായി രാധിക ശരത്കുമാർ വീണ്ടും മലയാളത്തിൽ. പുതിയ ചിത്രം ഗാംബിനോസ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. നവാഗതനായ ഗിരീഷ് പണിക്കർ മറ്റട ആണ് സംവിധായകൻ. വിഷ്ണു വിനയ് നായകവേഷത്തിലെത്തുന്ന സിനിമയിൽ ദേശീയ പുരസ്കാര ജേതാവ് മുസ്തഫ, സിജോയ് വർഗീസ്, സമ്പത്ത് രാജ് എന്നിവർ മുഖ്യവേഷത്തിലുണ്ട്. നീരജ് ആണ് നായിക. മലബാർ പശ്ചാത്തലമാക്കി സക്കീർ മഠത്തിൽ ആണ് ഗാംബിനോസിന്റെ തിരക്കഥയെഴുതിയത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ്. എൽബൻ കൃഷ്ണയാണ് ക്യാമറാമാൻ. കങ്കാരു ബ്രോഡ്കാസ്റ്റിങ്സ് ആണ് നിർമാതാക്കൾ.

സംവിധായകൻ വിനയന്റെ മകനായ വിഷ്ണു ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് നായകനായി സിനിമയിലെത്തിയത്. അച്ഛൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയുടെ കഥ വിഷ്ണുവിന്റേതായിരുന്നു. സുഡാനി ഫ്രം നൈജീരിയയിലെ സാമുവലിനൊപ്പം  ഒരു കരീബിയൻ ഉടായിപ്പ് എന്ന സിനിമയിൽ അഭിനയിച്ചു. അതിനുശേഷം പുറത്തിറങ്ങുന്ന സിനിമയാണ് ഗാംബിനോസ്.

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഐൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിൽ പ്രത്യേക പരാമർശം ലഭിച്ചതോടെയാണ് മുസ്തഫ എന്ന നടൻ ശ്രദ്ധേയനാകുന്നത്. നേരത്തെ മുസ്തഫ, പാലേരിമാണിക്യം എന്ന് രഞ്ജിത്ത് സിനിമയിൽ ശ്രീനിവാസൻ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു. ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. പുറത്തിറങ്ങാനിരിക്കുന്ന വാക്ക് എന്ന സിനിമയിൽ സംവിധായകൻ എംഎ നിഷാദിനൊപ്പം ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട് മുസ്തഫ.