'തെങ്കാശിക്കാറ്റ്' തിയേറ്ററുകളിൽ; സിഐ അനന്തലാൽ ആദ്യമായി ബിഗ്സ്ക്രീനിൽ: വിശേഷങ്ങൾ

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അറസ്റ്റ് അടക്കം കൊച്ചി നഗരത്തിലെ നിർണായക പൊലീസ് നീക്കങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞ സർക്കിൾ ഇൻസ്‌പെക്ടർ എ.അനന്തലാൽ വലിയ സ്‌ക്രീനില്‍. ആദ്യമായി അഭിയിച്ച സിനിമ തെങ്കാശിക്കാറ്റ്  തിയറ്ററുകളിലെത്തി. ഹേമന്ത്, പദ്മരാജ് രതീഷ് എന്നിവരാണ് അനന്തലാലിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 

കോടതിമുറിയിൽ കയറി പൾസർ സുനിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്, 2014ലെ ബ്ലൂ ബ്ലാക്മെയിൽ കേസിലെ ഞെട്ടിക്കുന്ന വസ്തുതകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത്, തുടങ്ങി കൊച്ചിവഴിക്ക് ഒഴുകിയെത്തിയ ഒരുപാട് ലഹരിക്കടത്തുകാരെ വലയിലാക്കിയത് വരെ. ഇങ്ങനെ നിരന്തരം ചാനൽ ക്യാമറകളോട് അടുത്ത് ഇടപഴകിയത് കൊണ്ട് അഭിനയം അനന്തലാലിന് നിത്യതൊഴിൽ പോലെയായിരുന്നു. 

കേരള പോലിസിൽ അനന്തലാൽ സിഐ ആണ്. തമിഴ്‌നാട് ക്രൈംബ്രാഞ്ചിൽ എസ്പി. ഡബിൾ പ്രൊമോഷൻ കിട്ടിയത് പോലെയായി സിനിമയിൽ. തമിഴ്‌നാട് പശ്ചാത്തലത്തിൽ പ്രണയവും ആക്ഷനും എല്ലാം ചേർന്ന പ്രമേയമാണ് തെങ്കാശിക്കാറ്റിന്റേത്. നവാഗതനായ ഷിനോദ്‌ സഹദേവനാണ് സംവിധാനം. ഹേമന്ത്, പദ്മരാജ് രതീഷ്, ജയകൃഷ്ണൻ എന്നിവർ പ്രധാനവേഷത്തിലുണ്ട്.