'പ്രശ്നപരിഹാരശാല'യുടെ വിശേഷങ്ങളുമായി സംവിധായകനും സംഗീതസംവിധായകനും

നവാഗതനായ ഷബീര്‍ യെന സംവിധാനം ചെയ്യുന്ന പ്രശ്നപരിഹാരശാല നാളെ റിലീസാവും. ഗ്രാമീണ പശ്ചാതലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കലാഭവന്‍ നവാസ് ഒരിടവേളയ്ക്കു ശേഷം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ കൈതപ്രത്തിന്‍റെ വരികള്‍ക്ക് പ്രമോദ് ഭാസ്കര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

സംവിധായകന്‍ ഷബീര്‍ യെനയും സംഗീതസംവിധായകന്‍ പ്രമോദ് ഭാസ്കറുമാണ് ഇന്ന് പുലര്‍വേളയില്‍ അതിഥികള്‍. ഷബീര്‍ യെന പരസ്യലോകത്തു നിന്ന് സിനിമാരംഗത്തെത്തിയ ആളാണ്. പ്രമോദ് ഭാസ്കര്‍ ശ്രദ്ധേയനായി വരുന്ന ഒരു സംഗീതസംവിധായകനാണ്.