'സ്വർണമത്സ്യങ്ങൾ' ഇന്ന് തിയേറ്ററുകളിലേക്ക്; ആദ്യചിത്രത്തിന്റെ വിശേഷങ്ങളുമായി ജിഎസ് പ്രദീപ്

ടെലിവിഷന്‍ അവതാരകനായി തിളങ്ങിയ ജി.എസ്.പ്രദീപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും. സ്വര്‍ണമല്‍സ്യങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും പ്രദീപ് തന്നെയാണ്. രണ്ട് കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രത്തില്‍ അഞ്ചുകുട്ടികളാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യങ്ങളില്‍ ലഭിച്ചത്.

 സിനിമയിലേക്കുളള വഴിയെപറ്റി, ആദ്യ ചിത്രത്തിന്റെ പ്രതീക്ഷകളെ പറ്റി പുതിയ ചിത്രങ്ങളെ പറ്റി പ്രദീപ്  സംസാരിക്കുന്നു