'വാരിക്കുഴിയിലെ കൊലപാതകം' ഇന്ന് തിയേറ്ററുകളിൽ; വിശേഷങ്ങളുമായി അമിത് ചക്കാലയ്ക്കൽ

അമിത് ചക്കാലക്കൽ നായകനാകുന്ന വാരിക്കുഴിയിലെ കൊലപാതകം ഇന്ന് തിയ്യറ്ററുകളിലെത്തുകയാണ്, ഹണീബി, കായംകുളം കൊച്ചുണ്ണി,പ്രേതം 2,  ഇയ്യോബിന്റെ പുസ്തകം തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അമിത് ആദ്യമായാണ് നായക വേഷത്തിലെത്തുന്നത്, സംവിധായകൻ രജിഷ് മിഥിലയുടെ രണ്ടാമത്തെ ചിത്രമായ വാരിക്കുഴിയിലെ കൊലപാതകം കോഴിക്കോട്ടുകാരായ ഷിബു ദേവദത്ത് ,സുജീഷ് കോലൊത്തൊടി എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്