ഒരു പഴയ ബോംബ് കഥ; നായികയായി പ്രയാഗ, നായക അരങ്ങേറ്റം നടത്തി ബിബിൻ ജോർജജ്

ഒരു പഴയ ബോംബ് കഥയുമായി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് സംവിധായകന്‍ ഷാഫി. പേരിലെ കൗതുകം കഥയിലും നിറച്ചെത്തിയ സിനിമയില്‍ തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജും പ്രയാഗ മാര്‍ട്ടിനുമാണ് മുഖ്യവേഷങ്ങളില്‍.  വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥിവേഷത്തിലെത്തുന്ന സിനിമയില്‍ ചിരിപ്പിക്കാന്‍ നായകനൊപ്പം ഹരീഷ് കണാരനുമുണ്ട്.  ആല്‍വിന്‍ ആന്റണി, ഡോ. സഖറിയാ തോമസ് എന്നിവരുടെ നേൃത്വത്തിലുള്ള യുജിഎം ആണ് നിര്‍മാതാക്കള്‍.  ക്യാമറ വിനോദ് ഇല്ലംപിള്ളി. ബിബിന്‍ ജോര്‍ജും പ്രയാഗയുമാണ് ഇന്നത്തെ നമ്മുടെ അതിഥികള്‍

മിമിക്രി ലോകം സിനിമയ്ക്ക് സമ്മാനിക്കുന്ന പുതിയ നായകനനാണ് ചിത്രത്തിൽ‍. അമര്‍ അക്ബര്‍ അന്തോണിയിലൂടെ വിഷ്ണുവിനൊപ്പം തിരക്കഥാകൃത്തായി തുടക്കം. പിന്നെ കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തിരക്കഥാപങ്കാളിയായി വിജയം. ആ സിനിമയിലെ നായിക പ്രയാഗയുടെ നായകനായി പുതിയ സിനിമയില്‍ പുതിയ ദൗത്യം. മിമിക്രി വേദിയിലെ കൂട്ട് വിഷ്ണുവും ബിബിനും സിനിമയിലും തുടരുന്നു. അമറിലും കട്ടപ്പനയിലും വെല്‍കം ടു സെന്‍ട്രല്‍ ജയിലിലും ചെറിയവേഷം ബിബിന്‍ ചെയ്തിട്ടുണ്ട്. ആദ്യനായകവേഷം ഹിറ്റ് മേക്കര്‍ ഷാഫിക്കൊപ്പം. രാമലീലയ്ക്ക് ശേഷം വീണ്ടും വിജയവഴിയിലാണ് പ്രയാഗമാര്‍ട്ടിന്‍.