അങ്കിൾ ആള് കൊളളാലോ.. അച്ഛനല്ലല്ലോ അങ്കിൾ; മമ്മൂട്ടി ചിത്രത്തിന്റെ വിശേഷങ്ങൾ

മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിൾ തിയറ്ററുകളിലേക്ക്. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് അങ്കിളിന് തിരക്കഥയൊരുക്കിയത്. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. അമൽനീരദിന്റെ  സി.ഐ.എയിൽ ദുൽഖർ സൽമാന്റെ നായികയായ കാര്‍ത്തിക മുരളീധരനാണ് അങ്കിളിൽ മമ്മൂട്ടിക്ക് പുറമെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജോയ് മാത്യുവും ചിത്രത്തിലുണ്ട്. 

അമല്‍ നീരദ് സംവിധാനം ചെയ്ത CIA എന്ന ചിത്രത്തിലൂടെയാണ് കാർത്തിക  2017ൽ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അരങ്ങേറുന്നത്. പി.കെ, ത്രീ ഇഡിയറ്റ്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ സി.കെ മുരളീധരന്റെ മകളാണ് കാർത്തിക. ബെംഗളൂരു സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് സിനിമയിൽ എത്തുന്നത്.