സ്വാതന്ത്ര്യം അർധരാത്രിയിൽ തീയറ്ററുകളിലേക്ക്; പുതുമുഖതാരം അശ്വതി മനോഹരൻ നായിക

അങ്കമാലി ഡയറീസിന് ശേഷം യുവനടൻ ആന്റണി വർഗീസ് നായകനാകുന്ന ചിത്രം സ്വാതന്ത്ര്യം അർധരാത്രിയിൽ ഇന്ന് തിയറ്ററുകളിൽ. നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസിന്റെ നായികയായി അശ്വതി മനോഹരൻ എത്തുന്നു. ചെമ്പൻ വിനോദ്, വിനായകൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലിന്റെ ട്രെയിലറും ടീസറും ഇതിനകം സമൂഹമാധ്യമങ്ങളിലടക്കം തരംഗമായി കഴിഞ്ഞു.  ബി.ഉണ്ണികൃഷ്ണനൊപ്പം ബി.സി. ജോഷി, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിലെ നായിക പുതുമുഖം അശ്വതി മനോഹരനാണ് ഇന്ന് പുലർവേളയിൽ അതിഥിയായി എത്തുന്നത്.