മലയാളത്തിന്റെ സ്നേഹ ഉമ്മമാർ

മലയാള സിനിമ പുതിയ രണ്ട് ഉമ്മമാരുടെ സ്നേഹലാളനകള്‍ അനുഭവിക്കുകയാണിപ്പോള്‍. സുഡാനി ഫ്രം ൈനീജിരിയ എന്ന സിനിമയിലൂടെ അതിരുകളില്ലാത്ത മാതൃത്വത്തിന്റെ പ്രതീകങ്ങളായി വളര്‍ന്ന  ആ ഉമ്മമാരുടെ വിശേഷങ്ങളാണ് പുലര്‍വേളയില്‍ ഇനി.

നാല്‍പ്പതിലധികം വര്‍ഷമായി  നാടകവേദികളില്‍ സജീവമായിരുന്ന രണ്ട് കലാകാരികളാണ് സുഡാനിയുടെ ഉമ്മമാരായി മലയാളക്കര കീഴടക്കിയിരിക്കുന്നത്.കോഴിക്കോട്ടെ നാടക പ്രേമികളുടെ സരസ്സേച്ചിയും സാവിത്രിേയടത്തിയും ഇനി മലയാളികളുടെ മുഴുവന്‍ സ്വത്താണ്.നാടക വേദികളില്‍ നിന്നും പതുക്കെ പിന്‍വാങ്ങി വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇരുവരും സിനിമയുടെ മായിക ലോകത്തേക്ക് ഏറെ പരിഭ്രമത്തോടെയാണ് കാലെടുത്തുവെച്ചത്.പക്ഷെ സിനിമയും സിനിമാ പ്രേമികളും വൈകിയെത്തിയ താരങ്ങളെ ൈവമനസ്യമില്ലാതെ ഹൃദയത്തിലേറ്റി 

ശാന്താദേവിയും കുട്ട്യേടത്തി വിലാസിനിയും കോഴിക്കോട് വിലാസിനിയുമൊക്കെ നാടക വേദിയില്‍ നിന്നും അഭ്രപാളിയിലേക്ക് ചേക്കെറിയപ്പോഴും ഒപ്പം നിന്ന ഇവരുടെ മനസ്സില്‍ സിനിമ ഒരു ആഗ്രഹമായിരുന്നില്ല.വൈകി വന്ന അവസരം അനശ്വരമാക്കിയ ഉമ്മമാര്‍ സുഡാനിയിലെ കഥാപാത്രങ്ങളിലൂടെ അറിയപ്പെടും

നാടകാന്ത്യം സിനിമയെന്ന സമവാക്യത്തില്‍ വിശ്വാസമില്ലെങ്കിലും നാടകത്തിന്റെ കരുത്താണ് സിനിമയിലെ അഭിനയത്തിനും തിളക്കമായത്. പ്രായത്തിനൊത്ത വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കും.നടന്‍ സൗബിനും സംവിധായകന്‍ സക്കറിയയും നല്‍കിയ പ്രോത്സാഹനവും സ്നേഹവും മരിക്കും വരെ മറക്കില്ലെന്ന് പറയുമ്പോള്‍ നടന തിലകങ്ങള്‍ക്ക് കണ്ണുനിറ‍ഞ്ഞു.