പരോൾ വിശേഷവുമായി ഇനിയ

ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോള്‍ മറ്റന്നാള്‍  തിയറ്ററുകളില്‍ എത്തും. സഖാവ് അലക്സ് എന്ന കര്‍ഷകനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ആന്‍റണി ഡിക്രൂസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇനിയയും മിയയുമാണ് നായികമാര്‍. 

ചിത്രത്തിലെ നായികമാരിലൊരാളായ ഇനിയയാണ് ഇന്ന് പുലർവേളയിൽ അതിഥിയായി എത്തുന്നത്. 2005ൽ സിനിമയിലെത്തിയ ഇനിയ പതിമൂന്ന് വർഷത്തിനിടെ വിവിധ ഭാഷകളിലായി ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.