ലാലി ബേലയുടെ വിശേഷവുമായി ബിജുവും അഷന്തും

സംസ്ഥാന പുരസ്കാരത്തിന്റെ തിളക്കവുമായി ലാലി ബേല റിലീസിനൊരുങ്ങുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനാണ് ബാലതാരം അഷന്ത് കെ.ഷായ്ക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. ബിജു ബെർണാഡ് സംവിധാനം ചെയ്ത ചിത്രം പീപ്പിൾ ടാക്കീസാണ് നിർമിച്ചത്. ഛായാഗ്രഹണം തരുണ്‍ ഭാസ്കരന്‍.  തിരക്കഥയും ഗാനരചനയും നിർവഹിച്ചതും സംവിധായകനാണ്. ബിജിബാലിന്റേതാണ് സംഗീതം.  സംവിധായകന്‍ ബിജു ബെര്‍ണാ‍ഡും ബാലതാരം അഷന്ത് കെ.ഷായും ചേരുന്നു.