അങ്കരാജ്യത്തെ ജിമ്മന്മാരുടെ വിശേഷങ്ങളുമായി രൂപേഷ്

ചില പാട്ടുകൾ പോലെ ഒരിക്കൽ കേട്ടാൽ ഉരുവിട്ട് നടക്കുന്ന ഒരു പേരുമായി ഒരു ചിത്രം, 'അങ്കരാജ്യത്തെ ജിമ്മന്മാർ'. യഥാർത്ഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രമാണ് ഇത്. പ്രവീൺ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആടു തോമ സ്റ്റൈലിൽ ഇറക്കിയ ടീസറിന് വൻ പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ പ്രമോ സോങും വൈറലായിരിക്കുകയാണ്. രൂപേഷ് പിതാംബരനാണ് ഇന്ന് പുലര്‍വേളയില്‍ നമ്മുടെ അതിഥി.