ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിൽ

സ്കൂള്‍ പാഠപുസ്തകത്തിന്‍റെ മധുരമൂറുന്ന പാഠഭാഗങ്ങളിലൊന്ന് സിനിമയായി െവള്ളിത്തിരയില്‍. പുതുമുഖ സംവിധായകനായ ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്ത് ഇന്ന് തിയറ്ററുകളില്‍ എത്തുന്ന ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കഥാകൃത്ത് അര്‍ഷാദ് ബത്തേരിയുടെ ''മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും'' എന്ന െചറുകഥയെ ആധാരമാക്കി നിര്‍മിച്ചതാണ് സിനിമ. തന്മാത്ര പോലുള്ള സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വലിയൊരു ഇടവേള എടുത്ത നടി മീരാ വാസുദേവ് വീണ്ടും അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. മലയാളത്തിന്റെ സ്വന്തം ഹരിശ്രീ അശോകനും ബിന്ദു പണിക്കറും ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നെന്ന പ്രത്യേകതയും ഉണ്ട്. നടന്‍ ജോയ് മാത്യും പ്രധാനവേഷത്തിലെത്തുന്നു. സംവിധായകന്‍ ടോണി ചിറ്റേട്ടുകളവും മീരാ വാസുേദവും ഇന്ന്പുലര്‍വേളയിൽ അതിഥികളായി ചേർന്നു.