ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ചിത്രകാരന്‍മാരായാല്‍ എങ്ങിനെയിരിക്കും. കൊച്ചി ചെറായി രാമവര്‍മ സ്കൂളിലാണ് മുഴുവന്‍ വിദ്യാര്‍ഥികളും വരച്ച ചിത്രങ്ങള്‍ ചേര്‍ത്ത് ചിത്രപ്രദര്‍ശനമൊരുക്കിയത്.
പൂവും,പുഴുവും,പുഴയും,പൂമ്പാറ്റയും തുടങ്ങി പുലിമുരുകന്‍ വരെ. കുഞ്ഞുകണ്ണുകളിലെ കൗതുകങ്ങളാണ് വരകളായി ചുവരു നിറഞ്ഞിരിക്കുന്നത്. സ്കൂളില്‍ പഠിക്കുന്ന എണ്ണൂറില്‍ എണ്ണൂറ് വിദ്യാര്‍ഥികളുടെയും ചിത്രങ്ങളുണ്ടെന്നതാണ്ചെറായി രാമവര്‍മ സ്കൂളിലെ ഈ പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്.
സ്കൂളിലെ ചിത്രകലാധ്യാപകനാണ് മുഴുവന്‍ വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെയുളള പ്രദര്‍ശനത്തിന് പിന്നില്‍. മൂന്നു മാസത്തിലേറെ വേണ്ടി വന്നു പ്രദര്‍ശനത്തിനു വേണ്ടുന്ന ചിത്രങ്ങള്‍ സംഘടിപ്പിക്കാന്‍. സ്കൂളിലെ ക്ലാസ്മുറികളിലൊരുക്കിയിരിക്കുന്ന പ്രദര്‍ശനം ഇന്ന് സമാപിക്കും.