ഈയാഴ്ച റിലീസാകുന്ന രണ്ടു സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരക്കഥാകൃത്ത് സച്ചിയും നടൻ കലാഭവൻ ഷാജോണും. രാമലീലയുടേയും ഷെർലക് ടോംസിന്റേയും തിരക്കഥ സച്ചിയുടേതാണ്. ഈ രണ്ടു സിനിമകളിലും മുഖ്യവേഷങ്ങളിൽ ഷാജോണു മുണ്ട്
സച്ചി ആദ്യമായാണ് ദിലീപിന് വേണ്ടി തിരക്കഥ എഴുതുന്ന സിനിമയാണ് രാമലീല. സീരിയസ് പൊളിറ്റിക്കൽ ത്രില്ലറാണ്. ചോക്ലേറ്റിലൂടെ സച്ചിയെ അവതരിപ്പിച്ച ഷാഫിക്ക് വേണ്ടി എഴുതുന്ന മുഴുനീള എന്റർടൈന്നാണ് ഷെർലക് ടോംസ്. ഉറ്റ സുഹൃത്ത് ബിജു മേനോൻ ടൈറ്റിൽ വേഷത്തിൽ എത്തുന്നു. അനാർക്കലി സംവിധാനം ചെയ്ത സച്ചി പുതിയ സിനിമ സംവിധാനം ചെയ്യാനുളള ഒരുക്കത്തിലാണ്.
ദൃശ്യത്തിന് ശേഷം ഷാജോണിന്റെ മികച്ച സീരിയസ് വേഷമാണ് രാമലീലയിൽ. ദിലീപ് ഷാജോൺ കോമഡി കൂട്ടുകെട്ടിന് നേർ വിപരീതം.
പ്രതീക്ഷകളുമായി പുതിയ ചിത്രങ്ങൾ എത്തുകയാണ്. ഇപ്പോഴും തുടരുന്ന വിവാദങ്ങൾക്കിടെ ദിലീപ് ചിത്രം രാമലീല നാളെ റിലീസ് ചെയ്യും. മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും നാളെ പ്രദർശനത്തിനെത്തും. ബിജു മേനോന്റെ ഷെർലക് ടോംസ്, ടോവിനോയുടെ തരംഗം എന്നിവ വെള്ളിയാഴ്ച റിലീസാകും.