65 ഭാഷകളില്‍ പാട്ടുപാടി പ്രവാസി ഗായിക. കണ്ണൂർ സ്വദേശിയായ സുചേത സതീഷ് എൺപത് ഭാഷകളിൽ പാടി പുതിയ റെക്കോർഡ് ഇടാനുള്ള ശ്രമത്തിലാണ്. നാലാം വയസിൽ കർണാടക സംഗീതത്തില്‍ ഹരിശ്രീ കുറിച്ചതാണ് സുചേത. മലയാളത്തിൽ പാടി തുടങ്ങിയ സുചേതയ്ക്ക് ഇപ്പോൾ 65 ഭാഷകൾ വഴങ്ങും. ജപ്പാനീസ് സുഹൃത്തിന്റെ പാട്ടാണ് അപരിചിതമായ പുതിയ ഭാഷകളിലേക്ക് സുചേതയെ ആകർഷിച്ചത്.
അതിരുകളില്ലാത്ത സംഗീതം പോലെ സുചേതയുടെ ഭാഷാപഠനവും. തുടക്കത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാടുകയായിരുന്നു ലക്ഷ്യം. പിന്നെ ഇന്ത്യ കടന്ന് അറബിക്, ടാഗലോഗ്, ഫ്രഞ്ച്, മലയ്, നേപ്പാളീസ് തുടങ്ങിയ 65 ഭാഷകളിൽ പാടി മികവ് തെളിയിച്ചു. ന്യൂസിലാന്‍ഡിലെ ചില ഭാഗങ്ങളില്‍ മാത്രം പ്രാചാരത്തിലുള്ള മൌരി ഭാഷയാണ് അടുത്ത ലക്ഷ്യം. യൂടൂബില്നിന്നാണ് അന്യഭാഷാ പാട്ടുകള്‍ തിരഞ്ഞെടുക്കുന്നത്. പാട്ടില്‍ ലത മങ്കേഷ്കറെ അനുകരിക്കുന്ന സുചേതയുടെ ഇഷ്ട ഗായിക ശ്രേയാ ഗോഷാലാണ്.