ചൊല്ലിയും കേട്ടും മലയാളികളുടെ മനസില്‍ പതിഞ്ഞ ഇടശ്ശേരിയുടെ പൂതപ്പാട്ടിന് പുതിയ ദൃശ്യാവിഷ്ക്കരണം. പൂതപ്പാട്ടില്നിന്ന് തയാറാക്കിയ പൂതന്‍ എന്ന സംഗീത ആല്‍ബം പുറത്തിറക്കിയത് തൃശൂര്‍ ആസ്ഥാനമായ ആട്ടം കലാസമിതിയാണ്. പറയന്റെ കുന്നിലെ ചെരുവില്‍ പാര്‍ക്കുന്ന പൂതത്തിന് ഉണ്ണിയോടുള്ള വാല്സല്യവും ഉണ്ണിയെ കിട്ടാത്തതിലുള്ള സങ്കടവും ആണ് തുടക്കം.
സമകാലിക പ്രശ്നങ്ങള്‍ കൂടി ചേര്‍ത്താണ് പൂതപ്പാട്ടിന്റെ പുനരാവിഷ്ക്കരണം. ചലച്ചിത്ര നാടക നടന് ശിവജി ഗുരുവായൂരാണ് പൂതനായെത്തുന്നത്. പരസ്യസംവിധായകന്‍ ജോഷ് ആണ് ഇതിവൃത്തമൊരുക്കിയത്.
മെക്സിക്കന്‍ അപാരതയില്‍ സംഗീതസംവിധാനം ചെയ്ത മണികണ്ഠന് അയ്യപ്പയാണ് പൂതന്റെ സംഗീതസംവിധായകന്. വീ ആര് പച്ച എന്ന പേരിലുള്ള ചെറുപ്പക്കാരുടെ സംഘടനയുടെ സഹായത്തോടെയാണ് തൃശൂര്‍ ആട്ടം കലാസമിതി പൂതനെ അവതരിപ്പിച്ചത്.
ആല്‍ബത്തില്‍ പൂതമായി വേഷമിട്ട ശിവജി ഗുരൂവായൂരും, സംവിധായകന് ജോഷും പുലര്‍വേളയില്‍ അതിഥികളാകുന്നു. നടന് ശിവജി ഗുരുവായൂര്‍ തൃശൂര്‍ സ്റ്റുഡിയോയില്‍ നിന്നും സംവിധായന് ജോഷ് അരൂര്‍ സ്റ്റുഡിയോയില്‍ നിന്നും നമ്മുക്കൊപ്പം ചേരുന്നു.