മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കമാവുകയാണ്. ശബരിമല നടതുറന്നു. പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. നിലയ്ക്കല്‍–പമ്പ പാതവഴിയും, എരുമേലി കാനനപാത വഴിയും, വണ്ടിപ്പെരിയാര്‍ സത്രം പാതവഴിയും 66,000 പേര് വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് എത്തും. ഒപ്പം നിലയ്ക്കലില്‍ 8,000 പേര്‍ക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 3000 പേര്‍ക്ക് വീതവും സ്പോട് ബുക്കിങ്ങിനും അവസരമുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് വ്രതം നോറ്റ് കഠിനപാതകള്‍ താണ്ടി അയ്യപ്പ ദര്‍ശനത്തിനായി എത്തുന്നത്. ഈ വരുന്നവര്‍ക്കൊക്കെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുങ്ങി കഴിഞ്ഞോ? ഇടത്താവളങ്ങള്‍ ഒരുങ്ങിയോ?
ഏറ്റവും അത്യവശ്യമുള്ള ശുചിമുറികളുടെ അവസ്ഥ നമ്മള് കണ്ടതാണ്. വാര്‍ത്ത വന്ന പിന്നാലെ പ്രശ്നം പരിഹരിച്ചത് ആശ്വാസം തന്നെ. സ്വാമിമാര്‍ക്ക് ആവശ്യമായ പാര്‍ക്കിങ്ങും ബസ് സര്‍വീസുകളും ഉണ്ടോ? ഇടത്താവളങ്ങള്‍ ഒരുങ്ങിയോ? എരുമേലിയി, പന്തളം, വണ്ടിപ്പെയാര്‍ എന്നിവിടങ്ങളില്‍ സ്വാമിമാര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉണ്ടോ? എല്ലാ തവണയും പ്രതീക്ഷിക്കുന്ന പോലെ പരാതി രഹിതമായ തീര്‍ഥാടനകാലം ഇത്തവണ എങ്കിലും ഉണ്ടാകുമോ? അങ്ങനെ ഉണ്ടാകണമെങ്കില്‍ എവിടെയൊക്കെയാണ് ശ്രദ്ധ ഇനിയും വേണ്ടത്?