സര്‍ക്കാര്‍ പൊളിച്ച പന്തല്‍ വീണ്ടും കെട്ടി LPST സമരക്കാര്‍, ബലംപ്രയോഗിച്ച് ചികില്‍സയ്ക്കെത്തിച്ച വളര്‍മതിയും മടങ്ങിയെത്തി. പ്രതിപക്ഷ യുവജന സംഘടനകള്‍ ഡിവൈഎഫ്ഐ, യുവമോർച്ച തുടങ്ങിയവരുടെ പിന്തുണയില്‍ സമരം വീണ്ടും പുതിയ പന്തലില്‍ ശക്തിയാര്‍ജിച്ചു. വിവിധ സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ബിനോയ് വിശ്വം, കെ.സുരേന്ദ്രന്‍.. പ്രതിപക്ഷ നേതാക്കളുടെ നീണ്ടനിര 

 സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.   ശത്രുക്കളെ ആക്രമിക്കുന്നത് പോലെയാണ് പോലീസ് നടപടിയെന്ന് പ്രതിപക്ഷം. അങ്ങനെയൊരു ശത്രുതാ മനോഭാവവുമില്ലെന്ന് സര്‍ക്കാര്‍. ചോദ്യം പ്രേക്ഷകര്‍ക്ക് വിടുകയാണ്. ഇനി നിങ്ങളുടെ ടേണ്‍, പറയൂ.. വി.ഡി. സതീശന്‍ സര്‍ക്കാരിന് സമരപ്പേടിയോ ? തിരുവനന്തപുത്ത് നമ്മള്‍ കാണുന്നത് ആ പേടിയില്‍ നിന്നുള്ള നടപടികളോ  ?

ENGLISH SUMMARY:

Malayala Manorama Online News covers the intensifying LPST protests in Thiruvananthapuram as opposition parties rally against the government and police actions. Political leaders from various fronts have strongly criticized the administration over the handling of the ongoing Secretariat march.