ഓഗസ്റ്റ് 13ന് ഉണ്ടായ ഒരു പ്രതിഷേധം, അതിന്റെ പേരില്‍ കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടത് 16 വിദ്യാര്‍ഥികളാണ്..ഏകദേശം 65 ദിവസം കഴിഞ്ഞു സസ്പെന്ഷന്‍ നടപടി എടുത്തിട്ട്...ഇന്ന് ഇക്കൂട്ടത്തിലുള്ള ഏഴ് പിജി വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതേണ്ടതാണ്.. ഹാജരില്ലെന്ന കാരണം പറഞ്ഞ് പരീക്ഷ എഴുതാന്‍ സര്‍വകലാശാല അനുവദിച്ചില്ല...നടന്നത് പ്രതിഷധമല്ലെന്നും, അക്രമമെന്നും അതിനാല്‍ മാപ്പ് എഴുതി തന്നാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്നും സര്‍വകലാശാല... തെറ്റ് ചെയ്തിട്ടില്ലെന്നും ക്യാംപസിലെ അസൗകര്യങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ മാപ്പ് പറയില്ലെന്നും വിദ്യാര്‍ഥികള്‍...വിഷയം കോടതി കയറി, ഹൈക്കോടതി സിംഗില്‍ ബെഞ്ച് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചു..പറ്റില്ലെന്ന് പറഞ്ഞ് സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സര്‍വകലാശാല ചട്ടങ്ങിളില്‍ ഇടപെടാനില്ലെന്ന് പറഞ്ഞ് ഡിവിഷന്‍ ബെഞ്ച് നിലപാടെടുത്തു. ഒടുവില്‍ സുപ്രീംകോടതിയില്‍ വിഷയമെത്തി. ഇന്ന് ഉച്ചക്ക് പരീക്ഷ ഉ്ളളതിനാല്‍ അതിവേഗം പരിഗണിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും നാളെ പരിഗണിക്കാമെന്ന് കോടതി..ആശങ്ക വേണ്ടെന്നും ആവശ്യമെങ്കില്‍ പ്രത്യേകം പരീക്ഷ നടത്താന്‍ നിര്‍ദേശിക്കാമെന്നുമുള്ള കോടതിയുടെ വാക്കുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് നിരാഹാരം തുടരുകയാണ് വിദ്യാര്‍ഥികള്‍...പരീക്ഷ എഴുതിക്കാതെ വിദ്യാര്‍ഥികളോട് സര്‍വകലാശാല പ്രതികാരം ചെയ്യുകയാണോ? അക്രമം കാട്ടിയെന്ന് പറഞ്ഞിട്ട്... മാപ്പ് പറഞ്ഞാല്‍ പരീക്ഷ എഴുതിപ്പിക്കാമെന്നും പറയുന്നത്...ഇഗോയുടെ ഭാഗമോ? ഇങ്ങനെയാണോ വിദ്യാര്‍ഥികളോട് പെരുമാറേണ്ടത്...വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുന്ന ഈ നടപടി ന്യായമോ?