കേരള പിറവി ദിനം കേരളം വീണ്ടും ഇരുട്ടിലേക്കോ? ഒരു മാസത്തെ ആശ്വാസത്തിന് ശേഷം മലയാളി വീണ്ടും മെഴുകുതിരിയും എമര്‍ജസി ലൈറ്റും തേടേണ്ടിവരുമോ? ഹിമാചല്‍ പ്രദേശുമായുള്ള കരാറില്‍ തീരുമാനമായില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ ഇരുട്ടത്ത് ഇരിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി.. ഒക്ടോബറിന് സമാനമായി അടുത്തവര്‍ഷം മേയ് വരെ യൂണിറ്റിന് 14 രൂപ 50 പൈസയെന്ന നിലയില്‍ മതിയായ വൈദ്യുതി നല്‍കാമെന്ന് ഹിമാചല്‍ കെ.എസ്.ഇ.ബിയെ അറിയിച്ചിരുന്നു. ഈ വിവരം കെ.എസ്.ഇ.ബി കഴിഞ്ഞമാസം 28ന്സര്ക്കാരിനെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഫലമോ....അതേ വൈദ്യുതി ഒരു രൂപ കൂടി കൂട്ടി അവര്‍ രാജസ്ഥാന് നല്കി...ഇനി എന്ത് ചെയ്യും,, നേരത്തെ ഉണ്ടായ പവര്‍കട്ട് മുന്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത എന്ന് പറഞ്ഞത് വിശ്വസിച്ച് മലയാളികള്‍ സര്‍ക്കാരിനൊപ്പം നിന്നു, സര്‍ക്കാരിന് സമയം കൊടുത്തു...ഇനിയും പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ ആരാണ് ഉത്തരവാദി....പണമല്ല, പവറാണ് പ്രധാനം എന്ന് പറഞ്ഞ വകുപ്പ് മന്ത്രിയും ഇപ്പോള്‍ കൈ മലര്‍ത്തുകയാണ്...ഹിമചല്‍, വൈദ്യുതിക്ക് വാങ്ങുന്ന തുക അല്പം കൂടുതലാണ്..ശരിയാണ്...പക്ഷേ മറ്റ് പോംവഴി കണ്ടെത്താതെ, കിട്ടിക്കൊണ്ടിരുന്ന വൈദ്യുതിയും നഷ്ടമാക്കിയാല്‍, പ്രതിസന്ധി പരിഹരിക്കാന്‍ ഇനി എന്തു ചെയ്യും...കേരളം വീണ്ടും ഇരുട്ടിലേക്കോ?