നമ്മുടെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ രണ്ട് കരിങ്കൊടി പ്രതിഷേധമുണ്ടായതുകൊണ്ടാണത്രേ ഇത്രയും ഇന്റലിജന്റ് ആയ നിര്‍ദേശം ഇന്റലിജന്‍സ് വകുപ്പില്‍ നിന്നുണ്ടായത്. ഞാനൊരു സാധാരണക്കാരനാണ്, എനിക്ക് പൈലറ്റും എസ്കോര്‍ട്ടും മാത്രം മതി എന്നൊക്കെ ആവര്‍ത്തിച്ചു പറയുന്ന ഒരു പൂക്കി മുഖ്യമന്ത്രിയാണ് നമ്മുടേതെന്ന് ഇന്റലിജന്‍സ് ഡിപാര്‍ട്ട്മെന്റ് മറന്നോ?
നമുക്കൊക്കെ അതിലും കുറച്ചൂടെ നല്ല ഓര്‍മയുണ്ട്. പഴയ മുഖ്യമന്ത്രിയെക്കുറിച്ച് പഴയ പ്രതിപക്ഷ നേതാവ് പറഞ്ഞതൊന്നും നമ്മള് മറന്നിട്ടില്ല. ഇനിയെങ്ങാനും ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ പോകേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ മുടക്കാതെ സ്പോണ്‍സേഡ് യാത്രകള്‍ നടത്തി ലാഭമുണ്ടാക്കുന്ന ആളോട് ഇങ്ങനെയൊരു നിര്‍ദേശം വയ്ക്കാന്‍ എങ്ങനെ തോന്നി ഇന്റലിജന്‍സ് വകുപ്പിന്. മുഖ്യമന്ത്രി തീരുമാനമൊന്നും എടുത്തിട്ടില്ല. ചിലപ്പോ ഇനി സുരക്ഷാ ചുമതല സ്പോണ്‍സര്‍മാരെ ഏല്‍പ്പിക്കുമോ എന്തോ?