vd-satheesan-04
  • പൊതുപരിപാടികളിൽ മുഖ്യമന്ത്രിക്ക് ചുറ്റും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കുംതിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയാകുന്നുവെന്നും ഇത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു

മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ ശക്തമാക്കണമെന്ന് നിർദേശിച്ച് പൊലീസ് ഇന്റലിജൻസ് മേധാവിയുടെ കത്ത്. പൊതുപരിപാടികളിൽ മുഖ്യമന്ത്രിക്ക് ചുറ്റും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കുംതിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയാകുന്നുവെന്നും ഇത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്റലിജൻസ് മേധാവിയുടെ കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. Also Read: ‘എന്റെ ഓഫര്‍ സ്വീകരിക്കാതെ ഈ തന്ത്രം തുടര്‍ന്നാല്‍ ‘ഫ്രോഡ്’എന്നുതന്നെ വിളിക്കും’; മുഖ്യമന്ത്രിയോട് രാജീവ് ചന്ദ്രശേഖര്‍


മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുപരിപാടികളിൽ തിരക്ക് നിയന്ത്രിക്കാനും പൊലീസ് വിന്യാസം വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസുകാരെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

അടുത്തിടെ ഇടുക്കിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിനിടെ തിക്കുംതിരക്കും ഉണ്ടായപ്പോൾ മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എറണാകുളത്ത് നടന്ന പരിപാടിയിലും മുഖ്യമന്ത്രിയുടെ അടുത്തേക്ക് മൈക്കുമായി പോകരുതെന്നും അദ്ദേഹത്തിന് Z+ സുരക്ഷയുണ്ടെന്നും പൊലീസ് മാധ്യമപ്രവർത്തകർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു.

തൃശൂരിലും സമാനമായി മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രിയിൽനിന്ന് അകറ്റിനിർത്തിയിരുന്നു. തുടർച്ചയായ ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്റലിജൻസ് നിർദേശം നൽകിയിരിക്കുന്നത്.

ENGLISH SUMMARY:

The Police Intelligence chief has written to district police chiefs recommending enhanced security for Kerala Chief Minister V.D. Satheesan. The letter points out that crowds involving journalists and others around the Chief Minister during public events could pose a security threat and describes the situation as a serious security lapse. Manorama News has obtained a copy of the Intelligence chief’s letter.