തലസ്ഥാന നഗരഹൃദയത്തിലെ 167 വര്‍ഷം പഴക്കമുള്ള മൃഗശാലയ്ക്ക് പുതിയ ഇടം വേണമെന്ന് മുഖ്യമന്ത്രി. പിന്തുണച്ച് മേയര്‍ വി.വി.രാജേഷ്. എതിര്‍പ്പുമായി മുന്‍ എം.എല്‍.എ. വി.കെ. പ്രശാന്ത്. ചോദ്യങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും പ്രാഥമികമായി ഉത്തരം കിട്ടേണ്ട ചോദ്യം ഇതാണ്, തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റണോ? നെയ്യാര്‍ പോലെ കാടിനോട് ചേര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. നഗര ഹൃദയത്തിലെ സ്ഥല പരിമിതിയോടൊപ്പം, വായു, ശബ്ദ മലിനീകരണത്തിന് നടുക്ക് ജീവിക്കേണ്ടി വരുന്നത് മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയെന്നും അഭിപ്രായം. തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതി തരുന്നാളിന്റെ കാലത്താണ് ഇവിടേക്ക് മൃഗങ്ങളെ എത്തിച്ച് തുടങ്ങിയത്. 1859 ല്‍ മൃഗശാല സ്ഥാപിച്ചു. കാലാകാലങ്ങളായി കോടികളുടെ വരുമാനം സര്‍ക്കാരിന് നേടി കൊടുക്കുന്നു. മുഖ്യമന്ത്രി പറയും പോലെ, ആ മൃഗശാല മാറ്റി മാഡിസന്‍ സ്ക്വയറോ, പ്രാഗ് സ്ക്വയറോ മാതൃകയില്‍ ഒരു പ്രോജക്ട് വരണോ?