പറന്നിറങ്ങും പൊലെ പൊട്ടിവീണൊരു ഹെലികോപ്റ്റര്‍ യാത്ര വിവാദം.നിലവില്‍ ചര്‍ച്ചയാണല്ലോ.കേരളത്തില്‍ മഴക്കെടുതി രൂക്ഷമായപ്പോള്‍,മധ്യകേരളം മുങ്ങിയപ്പോള്‍ മുഖ്യമന്ത്രി കൊച്ചിയില്‍ പറന്നിറങ്ങിയത് എന്തിനുവേണ്ടി എന്നാണല്ലോ ഉയരുന്ന ചോദ്യങ്ങള്‍.
ഉത്തരം ഉണ്ട്. നിക്ഷേപകരെ കാണാന്‍ വേണ്ടി.ഏത് നിക്ഷേപരെ, എന്ത് നിക്ഷേപം,
ഉത്തരം സിംപിള്‍. നിങ്ങള്‍ അറിയേണ്ട കാര്യമില്ല. തിങ്കളാഴ്ച ആദ്യ വിശദീകരണം ഇതായിരുന്നു.
ഇന്നിപ്പോള്‍ പറഞ്ഞു ചിലര്‍ ഇവിടെ വരും, ചിലരെ അവിടെ പോയി കാണേണ്ടി വരും..ചിലപ്പോള്‍ ചില കൂടിക്കാഴ്ചകള്‍ രഹസ്യവുമായിരിക്കും. ഈ വിശദീകരണം ഓക്കെ ആണോ? ഇതില്‍ തീരുമോ വിവാദങ്ങളും ചോദ്യങ്ങളും.എന്തായലും പ്രതിപക്ഷം കടുപ്പിച്ച് തന്നെയാണ്.പച്ചക്കളം മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. കേവലം പ്രതിപക്ഷ ആരോപണമായി മാത്രം കാണണോ? അതും അവര്‍ പറയുന്നതില്‍ കഴമ്പുണ്ടോ?നമ്മള്‍ നല്‍കുന്ന നികുതി പണത്തില്‍ സഞ്ചരിച്ച യാത്രയുടെ ഉദ്ദേശം നമ്മള്‍ അറിയേണ്ടതല്ലേ? അതോ മുഖ്യമന്ത്രി പറയും പോലെ രഹാസ്യാത്മകത വേണോ?