Ningal-Parayu-HD-4-PM

TOPICS COVERED

തൃശൂർ പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ അൻപതുകാരനെ യുവാവ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണിത്. ഒരേ നാട്ടുകാരും പരസ്പരം പരിചയക്കാരുമായ രണ്ട് പേർ തമ്മിലുണ്ടായ തർക്കമാണ് ഒടുവിൽ മർദനത്തിൽ കലാശിച്ചത്.

ഈ ദൃശ്യങ്ങളും പ്രേക്ഷകർക്ക് ഓർമയുണ്ടാകും. തൃക്കാക്കരയിൽ അശ്രദ്ധമായി കാർ ഓടിച്ചത് ചോദ്യം ചെയ്തവരെ ഗുണ്ടാസംഘത്തിൽപ്പെട്ട കാർ യാത്രക്കാർ യാതൊരു ദാക്ഷിണ്യവും കൂടാതെ മർദിച്ച സംഭവവും കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു.

ഒരാഴ്ചയ്ക്കിടെ വാർത്തകളിൽ ഇടംപിടിച്ച ക്രൂരതയുടെ ചില ദൃശ്യങ്ങൾ മാത്രമാണിത്. ചെറിയ വാക്കുതർക്കങ്ങൾ പോലും നിമിഷങ്ങൾക്കകം കയ്യാങ്കളിയിലേക്കും മാരക ആക്രമണങ്ങളിലേക്കും, ചിലപ്പോൾ കൊലപാതകങ്ങളിലേക്കും വരെ എത്തുന്ന സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുന്നത്.

സഹജീവികളോടുള്ള സ്നേഹവും കരുതലും മാത്രമല്ല, ക്ഷമിക്കാനുള്ള മനസും സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന ചോദ്യമാണ് ഇത്തരം സംഭവങ്ങൾ ഉയർത്തുന്നത്. നിയമത്തെക്കുറിച്ചുള്ള ഭയവും സാമൂഹിക ഉത്തരവാദിത്തബോധവും കുറഞ്ഞുവരികയാണോ എന്ന ആശങ്കയും ശക്തമാകുന്നു.

ഇത്തരത്തിലുള്ള ക്രൂരതകൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ഒരു ചോദ്യം മാത്രം ബാക്കിയാകുന്നു – ഈ നാടിന് എന്താണ് സംഭവിക്കുന്നത്? മനുഷ്യർക്ക് എന്താണ് സംഭവിക്കുന്നത്? നിയമങ്ങളെ പോലും പേടിയില്ലാത്ത സാഹചര്യമാണോ രൂപപ്പെടുന്നത്?

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? 

Kerala Violence: Escalating Aggression and Social Concerns:

Malayala Manorama Online News highlights alarming incidents of violence in Kerala, where minor disputes escalate into severe assaults and even fatalities. This trend raises concerns about declining empathy, patience, and respect for law and order within society.