Ningal-Parayu-HD

TOPICS COVERED

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കേന്ദ്രകമ്മിറ്റി തയ്യാറാക്കി പരസ്യപ്പെടുത്തിയ അവലോകന റിപ്പോർട്ട് പാർട്ടിക്കുള്ളിലെ ഗൗരവമായ സ്വയംവിമർശനത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. പരാജയത്തെ ന്യായീകരിക്കാൻ ശ്രമിക്കാതെ, പിണറായി വിജയൻ സർക്കാരിനുമേൽ പാർട്ടിക്ക് ഫലപ്രദമായ നിയന്ത്രണമുണ്ടായിരുന്നില്ലെന്നും, പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയ പ്രചാരണരീതി തിരിച്ചടിയായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

കെ.കെ ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതിന് നേതൃത്വം മുന്നോട്ടുവെച്ച വിശദീകരണങ്ങൾ ജനങ്ങൾ വിശ്വസിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്ചയുടെ രാഷ്ട്രീയ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും കേന്ദ്രകമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഉയരുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. സിപിഎം പോലൊരു ശക്തമായ പാർട്ടിക്ക് സ്വന്തം സർക്കാരിനെ ഫലപ്രദമായി നിയന്ത്രിക്കാൻ എന്തുകൊണ്ടാണ് കഴിഞ്ഞില്ല? ഭരണത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടും തിരുത്തൽ നടപടികൾ വൈകിയതാണോ തിരിച്ചടിക്ക് കാരണം? തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ഈ കുറ്റസമ്മതം വളരെ വൈകിയതാണോ? നിങ്ങള്‍ പറയൂ...

CPM Election Review: Acknowledging Government Control Lapses:

CPM election review highlights significant self-criticism within the party following a major defeat in the legislative assembly elections. The report acknowledges that the party lacked effective control over the Pinarayi Vijayan government and that campaigning solely on Pinarayi Vijayan's image proved detrimental.