ningal-parayu

TOPICS COVERED

ആദ്യം അവഗണന, പിന്നീട് അടിച്ചൊതുക്കല്‍, അതു കഴിഞ്ഞ് തലതല്ലിപൊട്ടിക്കല്‍,  പിന്നെ പെല്ലറ്റ് ഗണും .ഒടുവില്‍  രാജ്യത്തെ യുവജനരോക്ഷത്തിന്റെ ശ്കതി അറിഞ്ഞ് കീഴടങ്ങല്‍.പക്ഷേ തീരുന്നില്ലല്ലോ പ്രശ്നങ്ങള്‍?ഗതികെട്ടുളള ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലൂടെ എല്ലാത്തിനും ഉത്തരമായോ? ഭാവി തല്ലിതകര്‍ത്തവര്‍ക്ക്  എതിരെ പ്രധിഷേധിച്ചാല്‍, അതിന് മറുപടി നല്‍കേണ്ടവര്‍ക്ക് ഉത്തരംമുട്ടിയാല്‍  പിന്നെ അടിച്ചൊതുക്കാം എന്നാണോ? ആരാണ് പ്രധിഷേധക്കാര്‍ക്ക് നേരെ ഇങ്ങനെ അമിതാധികാരം പ്രയോഗിക്കാന്‍ അനുമതി നല്‍കിയത്? ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പൊലീസ് ഉപയോഗിച്ചപ്പോള്‍,  ബിഹാറില്‍കണ്ടത്  AK 47 തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന പൊലീസിനെയാണ്. ഒരിടത്ത് സംസ്ഥാന സര്‍ക്കാരിന് കീഴിലുളള പൊലീസ് ആണെങ്കില്‍ മറ്റൊരിടത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കീഴിലുളള പൊലീസിനെ. ആര് പറഞ്ഞിട്ട്? ആര്‍ക്ക് വേണ്ടി?അടിച്ചൊതുക്കല്‍ മാത്രമോ ലക്ഷ്യം?  പ്രതിപക്ഷം പറയും പോലെ പൊലീസ് നടപടിയുടെ ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണോ? ഇന്നിപ്പോള്‍ സുപ്രീകോടതിയും വിമര്‍ശിച്ചു. അതി രൂക്ഷമായി തന്നെ.നമ്മള്‍ ഓര്‍ക്കണം നേരത്തെ  പോലീസ് നടപടിക്കെതിരെ ഹർജി പരാമർശിച്ചപ്പോൾ കേള്‍ക്കാന്‍ സമയമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്  ഇന്ന് പറയുന്നു, പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് അമിതാധികാരം പ്രയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന്, പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്ന്.എന്താല്ലേ..പൊലീസിനെ അഴിച്ചുവിട്ട നടപടിയില്‍ നടപടി പ്രതീക്ഷിക്കാമോ ?

ENGLISH SUMMARY:

Youth protest brutality in India highlights the escalating response from authorities, from initial suppression to violent crackdowns. The article questions whether Dharmendra Pradhan's resignation resolves the issues and who authorized the excessive use of force against protesters.