പരീക്ഷാക്രമക്കേടിലെ വീഴ്ചയില്‍  വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്ക് ഒരുങ്ങുകയാണോ ? കേന്ദ്രം രാജിക്ക് സമ്മര്‍ദം ചെലുത്തുമോ ? കേന്ദ്ര മന്ത്രിമാരാുമായുള്ള ഇന്നത്തെ ചര്‍ച്ച രണ്ട് കാര്യങ്ങളില്‍ പോസിറ്റീവ് എന്നാണ് സിജെപി പ്രതിനിധികള്‍ പറഞ്ഞത്. രാജി ആവശ്യത്തില്‍ തീരുമാനം പറയാന്‍ നാളെ ഉച്ചവരെ സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്രം. ഒരു കാര്യം പച്ചവെള്ളം പോലെ വ്യക്തമാണ്. ലാത്തിക്കും ചീത്തക്കും തോക്കിനും പെല്ലറ്റിനും വഴങ്ങാതെയുളള പാറ്റകളുടെ പോരാട്ട വീര്യം പടരുമ്പോള്‍ ഇനി കേന്ദ്രത്തിന് ഉറക്കം നടിക്കാനാകില്ല. അതുകൊണ്ടാണല്ലോ രണ്ടാം ചര്‍ച്ചയ്ക്ക് തയ്യാറായതും കേന്ദ്രമന്ത്രിമാര്‍ സോനം വാങ്ചുക്കിനെ കണ്ടതും.

നാട് നടുവെ പിളര്‍ന്നാലും തോന്നുമ്പോള്‍ മാത്രം വിഷയാധിഷ്ഠിതമായി മിണ്ടുന്ന പ്രധാനമന്ത്രി നട്ടപ്പാതിരായ്ക്ക് സെല്‍ഫി വിഡിയോ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് പറഞ്ഞതും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പടര്‍ന്ന ഈ സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കുമോ കേന്ദ്രം. രാജിക്ക് വഴങ്ങുമോ?

ENGLISH SUMMARY:

Education minister resignation is being considered due to an exam scam, with the central government reportedly exerting pressure. The situation remains tense as discussions continue regarding the minister's future and potential governmental actions.