അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് തുറന്ന് പറയുന്നത് വൈദ്യുതി മന്ത്രി സണി ജോസഫും കെ.എസ്ഇബി ചെയർമാൻ എം.ജി.രാജമാണിക്യവുമാണ്. പക്ഷേ, പ്രതിസന്ധി എന്ന് തീരുമെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല. എന്തിന്, എപ്പോ കറന്റ് പോകുമെന്നും പോലും പറയാനാവില്ലെന്നാണ് കെ.എസ്ഇബി ചെയർമാന്റെ പക്ഷം . ദിവസേന ആയിരം മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കൂടിയ വില കൊടുത്താലും വൈദ്യുതി കിട്ടാത്ത സ്ഥിതിയാണെന്നും മന്ത്രിയടക്കം പറയുന്നു. ചുരുക്കത്തില്‍, ഈ പ്രക്രിയ തുടരും...അടുത്തകാലത്തൊന്നും പരിഹാരവും ഉണ്ടാവില്ല..