കൊച്ചി മെട്രോ.. ആ പേരിന് എന്തെങ്കിലും കുഴപ്പമുണ്ടോ.... പേര് മാറ്റണോ.. വേണ്ടേ... ഇപ്പോ ഈ ചോദ്യത്തിനും ഈ ചോദ്യം ചര്‍ച്ചയാകാനും കാരണം... KMRL എം.ഡി ലോക്നാഥ് ബഹ്റ, കൊച്ചി മെട്രോയുടെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്നാക്കി മാറ്റണമെന്ന് ശുപാര്‍ശ ചെയ്തതോടെയാണ്. അതായത്.... കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗരഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് പേരുമാറ്റത്തിനുള്ള ശുപാര്‍ശയെന്നാണ് ബഹ്റയുടെ വിശദീകരണം. മറ്റ് സംസ്ഥാനങ്ങളിൽ മെട്രോകളുടെ പേരുമാറ്റിയത് പിന്തുടർന്നാണ് നീക്കം. നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ വിപുലമായ പ്രവര്‍ത്തന മേഖലയ്ക്ക് അനുയോജ്യമല്ലെന്നാണ് ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മാതൃകയാണ് ചൂണ്ടിക്കാട്ടുന്നത്. എന്തായാലും പേര് മാറ്റം ഇപ്പോ വേണ്ടെന്ന് മുഖ്യമന്ത്രി അങ്ങ് തീര്‍ത്തു പറഞ്ഞു. പേരുമാറ്റ ശുപാര്‍ശയെ എതിര്‍ത്ത് ഹൈബി ഈഡന്‍ എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇനി സര്‍ക്കാര്‍, അനുകൂല തീരുമാനമെടുത്താലും പേര് മാറ്റം അത്ര എളുപ്പമല്ല. കടമ്പകള്‍ പലതുണ്ട്. ആദ്യം വേണ്ടത് പേരുമാറ്റം വേണോ വേണ്ടേ എന്നതിലെ ഉറച്ച തീരുമാനമാണ്.