വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തം വിദഗ്ധസമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരിക്കുന്നു. റിപ്പോര്‍ട്ട് വരുന്നതുവരെ തുരങ്കപാതാ നിര്‍മാണം നിര്‍ത്തിവെക്കാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അതീവപരിസ്ഥിതി ലോലപ്രദേശത്തെ പദ്ധതി നടപ്പാക്കുമ്പോള്‍ വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാണ്. പക്ഷേ 10 ഇരട്ടി മഴ പെയ്തതാണ് ദുരന്ത കാരണമെന്ന് കമ്പനിയുടെ വിശദീകരണം. ന്യയവാദങ്ങള്‍ തുടരട്ടെ, അത് പതിവാണല്ലോ? നഷ്ടപ്പെട്ട ജീവന് ആര് ഉത്തരം പറയുമെന്നാണ് ചോദ്യം. അതാണ് ഇന്ന് നിങ്ങള്‍ പറയൂ ചര്‍ച്ച ചെയ്യുന്ന്ത്. വയനാട്ടിലേത് വരുത്തിവച്ച ദുരന്തമോ? ഉത്തരവാദികള്‍ ആരാണ്?