29 മാസങ്ങള്‍ക്ക് മുന്‍പ് രക്ഷാപ്രവര്‍ത്തനം എന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞ ആലപ്പുഴയിലെ പൊലീസ് നടപടി ശിക്ഷ അര്‍ഹിക്കുന്ന പ്രവര്‍ത്തിയെന്ന എസ്ഐടി കണ്ടെത്തലിനെ തുടര്‍ന്ന്, പിണറായിയുടെ അന്നത്തെ ഗണ്‍മാനടക്കം അഞ്ചുപേര്‍ക്കും സസ്പെന്‍ഷന്‍. ഗണ്‍മാന്‍ അനില്‍ കുമാര്‍
സുരക്ഷാ ഉദ്യോഗസ്ഥരായ എസ്.സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന്, വധശ്രമം അടക്കം ചുമത്താന്‍ പാകത്തില്‍, ഗുരുതര ചട്ടലംഘനം കണ്ടെത്തിയതിനാല്‍, നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷേ അപ്പോഴും ഉയരുന്ന ചോദ്യം, തല്ലിയവര്‍ക്ക് മാത്രമാണോ കുറ്റം? തല്ലാന്‍ നിര്‍ദേശം നല്‍കിയവര്‍ക്കും, തല്ലിവരെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചവര്‍ക്കും കുറ്റമില്ലേ?