TOPICS COVERED

ആരാകും മുഖ്യമന്ത്രി UDF ഗംഭീര വിജയം നേടിയ ശേഷമുളള മൂന്നാം നാളും ചോദ്യം തുടരുന്നു ഉത്തരം നീളുന്നു . കെ.സി വേണുഗോപാല്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല മൂന്നിലൊരാള്‍ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പാണ്. എന്നാല്‍ ഒറ്റ പേരിലേക്ക് എപ്പോള്‍ എത്തും.

എം.എല്‍.എ മാര്‍, എം.പിമാര്‍, മുതിര്‍ന്ന നേതാക്കള്‍ ഇവരില്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരസ്യമായും രഹസ്യമായും പേരുകള്‍ പറയുന്നുണ്ട്.അതിനിടെ പിന്തുണച്ചും തളളിയും  നോട്ടീസുകളും ഫ്ലക്സുകളും ഉയരുന്നുണ്ട്.ഒരു കൂട്ടര്‍ വെക്കുന്ന ഫ്ലക്സുകള്‍ മറു കൂട്ടര്‍ നീക്കുന്നു.ഫുള്‍ സ്റ്റോപ്പ് ഇല്ലാതെ കോമയിട്ട് കോമയിട്ട് ഫ്ലക്സ് പോര് തുടരുന്നു.

ഫുള്‍ സ്റ്റോപ്പ് വേണമെങ്കില്‍ ഒറ്റ പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തണം.എത്രയും വേഗം എത്തണം.അല്ലെങ്കില്‍ മിന്നുന്ന ജയത്തിന്റെ തിളക്കം കുറയില്ലേ.മറു കൂട്ടര്‍പരിഹസിക്കില്ലേ.എം.എല്‍.എമാരുടെ പിന്തുണ കൂടുതല്‍ ഉളളയാള്‍ക്കാണോ സാധ്യതഅതോ സീനിയോരിറ്റി പരിഗണിക്കുമോ   ഇല്ലെങ്കില്‍ ജനപിന്തുണ ഘടകമായി മാറുമോ

ENGLISH SUMMARY:

Who will be Kerala CM? This question continues to linger even three days after the UDF's resounding victory, with the answer remaining elusive. Key figures like K.C. Venugopal, V.D. Satheesan, and Ramesh Chennithala are certain to be among the contenders for the chief minister's post.