election

ബംഗാളില്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനല്‍ സ്റ്റാഫ്അംഗത്തിന്‍റെ കൊലപാതകത്തിന് പിന്നാലെ വ്യാപക സംഘര്‍ഷം. തൃണമൂല്‍ഓഫിസുകള്‍ തകര്‍ത്തു. പ്രതികളെ പിടികൂടാന്‍ പൊലീസ് ഊര്‍ജിത ശ്രമംതുടരുന്നു. അഭിഷേക് ബാനര്‍ജിയാണ് കൊലപാതകത്തിന് പിന്നിലെന്ന് സുവേന്ദുആരോപിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന് ടി.എം.സി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബി.ജെ.പി. സര്‍ക്കാര്‍ മറ്റന്നാള്‍ അധികാരമേല്‍ക്കുംനിയമസഭ തിരഞ്ഞെടുപ്പ് ഫലംവന്ന് 48 മണിക്കൂറിനുള്ളിലാണ് ബംഗാളിനെഞെട്ടിച്ച കൊലപാതകം. സുവേന്ദു അധികാരിയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്‍റ്ചന്ദ്രനാഥ് രഥിനെ രാത്രി നോര്‍ത്ത് 24 പര്‍ഗനാസിലെ മധ്യംഗ്രാമില്‍ വച്ച്കാര്‍തടഞ്ഞ് വെടിവച്ച് കൊല്ലുകയായിരുന്നു. അക്രമികള്‍ പത്ത് റൗണ്ട്  വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍എത്തിച്ചപ്പോഴേക്കും ചന്ദ്രനാഥ് മരിച്ചു. കൊലപാതകം ആസൂത്രിതമാണെന്നാണ്

പ്രാഥമിക നിഗമനം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അക്രമികള്‍എത്തിയ കാര്‍ കണ്ടെത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡി.ജി.പിഅറിയിച്ചു. വിവരമറിഞ്ഞ ഉടന്‍ ആശുപത്രിയില്‍ എത്തിയ സുവേന്ദു അധികാരിബി.ജെ.പി ഭരണമേറ്റെടുത്താന്‍ കുറ്റവാളികളെ തുടച്ചുനീക്കുമെന്ന് പറഞ്ഞു

തൃണമൂല്‍ കോണ്‍ഗ്രസാണ് പിന്നില്‍ എന്നും ഭവാനിപുരില്‍ സുവേന്ദു അധികാരിമമത ബാനര്‍ജിയെ പരാജയപ്പെടുത്തിയതു കൊണ്ടാണ് കൊലപാതകമെന്നുംചന്ദ്രനാഥിന്‍റെ അമ്മയും ആരോപിച്ചു,. ആരോപണങ്ങള്‍ തള്ളിയ ടി.എം.സി കോടതിമേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടു. ‍കൊലപാതകത്തിന്പിന്നാലെ മധ്യഗ്രാമിലും കൊല്‍ക്കത്തയിലും വ്യാപക സംഘര്‍ഷം നടന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ത്തു.

സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഇന്ന് വൈകിട്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തും. നാളെ ബി.ജെ.പി നിയമസഭ കക്ഷിയോഗം ചേര്‍ന്നശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. സുവേന്ദു അധികാരിക്കുതന്നെയാണ് സാധ്യത. മറ്റന്നാള്‍ രാവിലെ പത്തിന് പുതിയ സര്‍ക്കാര്‍അധികാരമേല്‍ക്കും,.

 

 

 

 

 

 

 

ENGLISH SUMMARY:

West Bengal political violence erupted following the murder of Suvendu Adhikari's personal staff member, leading to widespread clashes and vandalism of TMC offices. Police are actively pursuing the perpetrators, with allegations pointing towards Abhishek Banerjee, while the TMC has called for a CBI investigation.