TOPICS COVERED

നിതിന് നീതി ആവശ്യപ്പെട്ടുള്ള ഹര്‍ത്താലിനിടെ ഉണ്ടായ കാഴ്ചകളാണ്....ജനങ്ങളോട് ഹര്‍ത്താല്‍ അനുകൂലികള്‍ കാട്ടിയത് നീതിയാണോ?  കാൻസർ രോഗിയെ അടക്കം തടഞ്ഞുള്ള സമരം എന്ത് നീതി മുന്‍നിര്‍ത്തിയാണ്.. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അഖിലേന്ത്യാ എൻട്രൻസിനെത്തിയ നൂറിലേറെ കുട്ടികളുടെപരീക്ഷ മുടങ്ങി..ആര് ഉത്തരം പറയും? പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്...പക്ഷേ, വേണ്ട മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയോ ? സംസ്ഥാന പൊലീസ് പോലും വേണ്ട മുന്നൊരുക്കം എടുത്തില്ലെങ്കില്‍ ആരുടെ ഭാഗത്താണ് വീഴ്ച...സംഘടനകള്‍ ഏതുമായി കൊള്ളട്ടെ, പാര്‍ട്ടികള്‍ ഏതുമാട്ടെ , ജനത്തെ വലച്ച്, സഞ്ചാര സ്വാതന്ത്യം തടഞ്ഞുള്ള ഇത്തരം ഏര്‍പ്പാടുകള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചു എന്ന് പലപ്പോഴും പറയുമ്പോഴും, കോടതി അടക്കം പലവട്ടം ശകാരിച്ചിട്ടും മാറ്റമില്ലാത്തത് എന്തു കൊണ്ട്? 

 

ENGLISH SUMMARY:

Kerala hartal protests have led to significant disruptions, raising questions about the fairness of actions taken by supporters. The disruptions, including blocking cancer patients and preventing students from attending examinations, highlight the urgent need for change.