TOPICS COVERED

സംസ്ഥാനം ചു‌ട്ടുപൊള്ളുകയാണ്... പുറത്തിറങ്ങിയാല്‍ കരിഞ്ഞുണങ്ങി പോകുന്ന അവസ്ഥ...എന്നുകരുതി പുറത്തിറങ്ങാതിരിക്കാന്‍ ആവില്ലല്ലോ.. ജീവിതം മുന്ന‌‌ോ‌ട്ടു കൊണ്ടുപോയേ പറ്റൂ... ചെയ്യാനാകുന്നത് ഇതു മാത്രമാണ്,  മുന്നറിയിപ്പുകള്‍ പാലിക്കുക, മുന്‍കരുതലുകള്‍ സ്വീകരിക്കുക..  പകല്‍ സമയത്തെ ക്ഷീണം മാറ്റാന്‍ ഒന്നുറങ്ങാമെന്ന് കരുതി കിടന്നാലോ....രാത്രി സമയത്ത് കെഎസ്ഇബിയു‌ടെ വക ഇരുട്ടടിയും...രാത്രിയില്‍ മാത്രമല്ല, പകല്‍ സമയത്തും വൈദ്യുതി മു‌‌ടക്കം പതിവ്.. പലവട്ടം വൈദ്യുതി മു‌ടക്കി നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ് KSEB. പവര്‍ക്കട്ട് ഒഴിവാക്കിയ സര്‍ക്കാര്‍ എന്ന് മേനി പറയുന്നതിനിടെ, ഇപ്പോള്‍  ഇടയ്ക്കിടയ്ക്ക് ജനങ്ങളെ ഇരുട്ടിലാക്കുന്നത് എന്തിന്റെ പേരിലാണ്... കത്തുന്ന ചൂടില്‍ അപ്രഖ്യാപിത പവര്‍ക്കട്ടോ?  

ENGLISH SUMMARY:

Kerala is experiencing an intense heatwave, making outdoor activities challenging and leading to frequent power outages by KSEB. Citizens are advised to adhere to official warnings and take necessary precautions to cope with the extreme weather and unexpected electricity disruptions.